
ബജാജ് പുതിയ പള്‍സര്‍ 125 -നെ 2019 ഓഗസ്റ്റ് മാസത്തിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ ബൈക്കിന് 40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കാന്‍ സാധിച്ചെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്.
മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. പള്‍സര്‍ 125 -ല്‍ രണ്ട് വകഭേദങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്.
ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഗ്രാബ് റെയില്‍, ടാങ്കിലെ പള്‍സര്‍ ലോഗോ, വീല്‍, സൈഡ് പാനല്‍, ഹെഡ്ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളിലായി നിയോണ്‍ ഹൈലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. 2055 mm നീളവും 755 mm വീതിയും 1060 mm ഉയരവും 1320 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 140 കിലോഗ്രാമാണ് ആകെ ഭാരം.
വാഹനത്തിന് കരുത്തേകുന്നത് 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ്. 12 bhp കരുത്തും 11 Nm ടോർക്കും ഈ എന്ജിന് സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന്.






