
തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴയുന്ന ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെ വിദഗ്ധ പരിശോധനയ്ക്കായി ശ്രീചിത്രയിലേയ്ക്ക് മാറ്റു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബ ഡോക്ടര്‍ ഭരത്ചന്ദ്രന് പ്രതികരിച്ചിട്ടുണ്ട്.
രക്തസമ്മര്‍ദ്ദത്തില്‍ അടിക്കടി വ്യതിയാനമുണ്ടാകുന്നതിനെ തുടര്‍ന്നാണ് ശ്രീചിത്രയിലേയ്ക്ക് മാറ്റുന്നത്. തുടര്‍ന്ന് ന്യൂറോ പരിശോധനയ്ക്ക് വിധേയനാക്കും.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു.






