
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അദ്ദേഹത്തിന്റെ ശരീരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യതിയാനം സംബന്ധിച്ച വിദഗ്ധ പരിശോധനയ്ക്കായാണ് വി.എസിനെ ശ്രീചിത്രയിലേയ്ക്ക് മാറ്റിയത്. പരിശോധനയില്‍ നേരിയ രക്തസ്രാവം കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് വി.എസിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






