
ഇരുചക്ര വാഹന വിപണിയിലെ ഇലക്ട്രിക്ക് സ്കൂട്ടർ ശ്രേണിയിലെ മുൻ നിരക്കാരാണ് ഒഖീനാവ. ഒഖീനാവയുടെ ലൈറ്റ് ഇലക്ട്രിക്ക് സ്കൂട്ടർ ഉടൻ വിപണിയിലേക്ക് എത്തിയേക്കും. ഇപ്പോളിതാ പുതിയ സ്കൂട്ടറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിൽ നിരവധി പ്രീമിയം സവിശേഷതകളും ആധുനിക സ്റ്റൈലിംഗും കമ്പനി ഉൾപ്പെടുത്തിയുട്ടുണ്ട്.
പൂർണ ഡിജിറ്റൽ-എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും, ലോ, ഹൈ, എക്സൈഡ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും സ്കൂട്ടറിന്റെ ഫീച്ചറുകളാണ്. ഡിആർഎല്ലും ബ്ലിങ്കറുകളും ഉള്ള ആപ്രോൺ ഘടിപ്പിച്ച ഹെഡ്ലൈറ്റ് , ഫ്രണ്ട് ഫാസിയയിൽ സ്കൂട്ടറിന്റെ സവിശേഷതയാണ്. ഹെഡ്ലാമ്പ് സജ്ജീകരണത്തിൽ ഇരട്ട-പോഡ് എൽഇഡികളും പ്രൊജക്ടർ ശൈലിയിലുള്ള സജ്ജീകരണവും ഉൾപ്പെടുന്നു. U-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഹെഡ്ലൈറ്റ് അസംബ്ലിയുടെ താഴെയായാണ സ്ഥാപിച്ചിരിക്കുന്നത്. ഹാൻഡിൽബാർ മാസ്കിൽ ഒരു ഡ്യുവൽ-ടോൺ ഡിസൈനാണ് നൽകിയിരിക്കുന്നത്.
കീ ഹോളിന് പകരമായി ഒരു സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടണാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. എൽഇഡി നമ്പർ പ്ലേറ്റ് ല്യൂമിനേറ്ററും സൈഡ് റിഫ്ലക്ടറുകളും ലൈറ്റ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ പിൻഭാഗത്ത് കാണാം. മെക്കാനിക്കൽ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.






