
ആര്‍വി 400, ആര്‍വി 300 ബൈക്കുകള്‍ ഈ വര്‍ഷം വിറ്റുതീര്‍ന്നതായി റിവോള്‍ട്ട് മോട്ടോഴ്സ് അറിയിച്ചു. എന്നാല്‍ ബൈക്കുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഇനി ഡെലിവറി ജനുവരിയിലായിരിക്കും ചെയ്തുതുടങ്ങുന്നത്. ആദ്യ ബാച്ച് ആര്‍വി 400 ബൈക്കുകളുടെ ഡെലിവറി ഡല്‍ഹിയില്‍ ആരംഭിച്ചതായിയാണ് റിപ്പോർട്ട്.
ആര്‍വി 300, ആര്‍വി 400 ബൈക്കുകള്‍ ഒറ്റത്തവണയായി മുഴുവന്‍ പൈസയും അടച്ച് വാങ്ങാന്‍ കഴിയുമെന്ന് ഈ മാസമാണ് റിവോള്‍ട്ട് മോട്ടോഴ്സ് പ്രഖ്യാപിച്ചത്. റിവോള്‍ട്ട് കാഷ് ഡൗണ്‍ പ്ലാന്‍ എന്ന പേരിലാണ് ഈ സ്കീം അവതരിപ്പിച്ചത്. ബൈക്കുകള്‍ ഇഎംഐ രീതിയില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ എന്നാണ് റിവോള്‍ട്ട് മോട്ടോഴ്സ് നേരത്തെ അറിയിച്ചിരുന്നത്.
മൊബീല്‍ സ്വാപ്പ് സ്റ്റേഷനുകളും റിവോള്‍ട്ട് മോട്ടോഴ്സ് ഒരുക്കിയിട്ടുണ്ട്. മൊബീല്‍ ആപ്പ് വഴി ഇത്തരം സ്റ്റേഷനുകള്‍ എവിടെയെന്ന് അറിയാം. നിലവിലെ പുണെ, ഡെല്‍ഹി എന്നിവ കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ വരുംമാസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കും.
ആര്‍വി 400 മോട്ടോര്‍സൈക്കിളിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാം. അതേസമയം, ആര്‍വി 300 മോട്ടോര്‍സൈക്കിളിന് റേഞ്ച് കൂടുതലാണ്.






