
ഇതുവരെയായി ഒരു ലക്ഷം യൂണിറ്റ് സുസുകി ബര്ഗ്മാന് സ്ട്രീറ്റ് 125 സ്കൂട്ടര്‍ ഇന്ത്യയില്‍ വിറ്റുപോയെന്ന് സൂചന. സുസുകിയുടെ ഫ്ളാഗ്ഷിപ്പ് സ്കൂട്ടര്‍ 2018 ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2019 സെപ്റ്റംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 1,14,548 യൂണിറ്റ് സുസുകി ബര്ഗ്മാന് സ്ട്രീറ്റ് 125 വിറ്റുപോയിരിക്കുന്നു. ഈ കാലയളവില്‍, പ്രതിമാസം ശരാശരി 7,159 യൂണിറ്റ് സുസുകി ബര്ഗ്മാന് സ്ട്രീറ്റ് 125 വില്ക്കാന് കഴിഞ്ഞു.
70,312 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. സുസുകി ആക്സസ് 125 ഉപയോഗിക്കുന്ന അതേ 125 സിസി, 4 സ്ട്രോക്ക്, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മാക്സി സ്കൂട്ടറിന് കരുത്തേകുന്നത്. 7,000 ആര്‍പിഎമ്മില്‍ 8.7 പിഎസ് കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി ചേര്‍ത്തുവെച്ചു.
സുസുകി ആക്സസ് 125, ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹോണ്ട ഗ്രാസിയ, അപ്രീലിയ എസ്ആര്‍ 125 എന്നിവയാണ് എതിരാളികള്‍. 200 സിസി, 250 സിസി, 400 സിസി, 600 സിസി വേര്‍ഷനുകളില്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന വലിയ ബര്ഗ്മാന് സ്കൂട്ടറുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബര്ഗ്മാന് സ്ട്രീറ്റ് 125 വികസിപ്പിച്ചത്.






