ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. വിധിക്ക് ശേഷമുള്ള സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനും മാധ്യമങ്ങളെ കാണുന്നതിനുമായി രാജ്യതലസ്ഥാനത്തേക്ക് എത്തുമെന്നും ആര്‍എസ്എസ് അധികൃതര്‍ അറിയിച്ചു.
രാവിലെ 10.30തോടെയാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിധിയുടെ വിഷയത്തില്‍ 10 ദിവസത്തോളമായി രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ ഉദ്സിന് ആശ്രമത്തില്‍ താമസിച്ച് വരികയായിരുന്നു. രാജ്യത്തെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് നിരവധി യോഗങ്ങള്‍ ചേര്‍ന്ന് വരികയായിരുന്നു.
ആര്‍എസ്എസ് സഹ സര്‍കാര്യവാഹക് ആയ കൃഷ്ണ ഗോപാല്‍ വിവിധ മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടത്തിയത്.

Comments