
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ കെ. ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സി.പി.എം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി.
നേമം കൗണ്‍സിലര്‍ എം.ആര് ഗോപന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. അതേസമയം സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യു.ഡി.എഫും ബി.ജെ.പിയും പിന്മാറി. ബി.ജെ.പി ബന്ധം വിവാദമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് പിന്മാറ്റം.
നവംബര്‍ 12നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വി.കെ പ്രശാന്ത് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനം ഒഴിവുവന്നത്. നിലവില്‍ എല്‍.ഡി.എഫിന് 37, ബി.ജെ.പി 35, യു.ഡി.എഫ് 17 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ സീറ്റ് നില.






