ന്യൂഡല്‍ഹി : അയോധ്യയില്‍ സുപ്രീംകോടതി വിധിപ്രകാരം അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പള്ളിയ്ക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്നും പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്നും വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സര്‍ക്കാരിരോട് ആവശ്യപ്പെട്ടു. ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോടാണ് വി.എച്ച്.പി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി നിരവധി സംഭാവനകള്‍ നല്കിയ ഒരുപാട് മുസ്ലീംകളുണ്ട്. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം എന്നിവരൊക്കെ അതിന് ഉദാഹരണങ്ങളാണ്. വിദേശിയായ ബാബര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു
ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ലെന്നും വി.എച്ച്.പി ചൂണ്ടിക്കാട്ടി.
അതേസമയം, പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്നാണ് കേസിലെ പരാതിക്കാരില്‍ ഒരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടത്. ഏതെങ്കിലും ഭരണാധികാരിയെയോ അദ്ദേഹത്തിന്റെ ജനകീയതയെയോ ആശ്രയിച്ചല്ല മസ്ജിദ് നിലകൊള്ളുന്നത്. സ്ഥലം സീകരിക്കണമോ വേണ്ടയോ എന്നതാണ് സമവായം ഉണ്ടാക്കേണ്ട ആദ്യവിഷയമെന്നും ഇഖ്ബാല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

Comments