
അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യ ഉൽപ്പന്നമായ F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പെർഫോമൻസ് അധിഷ്ഠിത ഇലക്ട്രിക്ക് മോട്ടോർസൈക്കിളാണ് F77. F77 ലൈറ്റ്നിംഗ്, F77 ഷാഡോ, F77 ലേസർ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആണ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ്. മൂന്ന് ലക്ഷം രുപ മുതൽ 3.25 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക്ക് മോട്ടോർസൈക്കിളുകളുടെ ഓൺ റോഡ് വില.
പരമാവധി 147 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു. എയർ കൂൾഡ് മോട്ടോറാണ് F77-ന് കരുത്തുപകരുന്നത്.
ഇത് 2,250 rpm-ൽ പരമാവധി 33.5 bhp( 25 കിലോവാട്ട് ) കരുത്തും 90 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നതെന്നാണ് സൂചന. വാഹനത്തിൽ ഇക്കോ, സ്പോർട്, ഇൻസെയിൻ എന്നിങ്ങനെ മൂന്ന് പവർ മോഡുകളും വാഗ്ദാനം ചെയ്യുന്നു.
വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചെന്നാണ് സൂചന. 2020 മൂന്നാം പാദത്തിൽ അൾട്രാവയലറ്റ് F77-ന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രാരംഭ വിൽപ്പന ബെംഗളൂരുവിൽ മാത്രമായിരിക്കും.
320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്ക്കിനൊപ്പം ഡ്യുവൽ ചാനൽ എബിഎസും ഈ മോട്ടോർ സൈക്കിളുകളിൽ ഉണ്ട്. USD ഫോർക്ക്, പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് എന്നിവയിൽ അലുമിനിയം ഹെഡ് സസ്പെൻഡ് ചെയ്ത സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് F77-ന്റെ നിർമ്മാണം. പോർട്ടബിൾ ഫാസ്റ്റ് ചാർജർ, ക്രാഷ് ഗാർഡുകൾ, പന്നിയേഴ്സ്, വൈസർ തുടങ്ങിയ ആക്സസറികളും കാണും.






