
ന്യൂഡല്‍ഹി : ബിനാമി, കള്ളപ്പണമിടപാട് തടയുന്നതിന് വേണ്ടി ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു. ആളുകള്‍ക്ക് പറ്റുന്ന രീതിയില്‍ ഭൂമി ലഭ്യമാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഭൂമി ഇടപാടുകളും നികുതിവലയക്കകത്താകും.
മൂന്ന വര്‍ഷമായി ഈ കാര്യവുമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. അന്തിമ തീരുമാനം ഉടന്‍ തന്നെ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് സര്‍ക്കാര്‍.
പദ്ധതി നിലവില്‍ വരികയാണെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാരിന്റെ മറ്റൊരു പ്രാധാനപ്പെട്ട് തീരുമാനായിരിക്കും ഇത്.
മോദി സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കള്ളപ്പണമിടപാടിനെതിരെ കടുത്ത നിലപാടെടുത്ത് വരികയാണ്. ഇതേതുടര്‍ന്ന് ഭൂമി വില താഴുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.
ഭൂമിയുടെ വില താഴുന്നത് ഗുണമായിട്ടാണ് മോദി സര്‍ക്കാര്‍ ഭരണകൂടം കാണുന്നത്. 2022 ഓട്കൂടി എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ അത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.






