
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വായൂ മലിനീകരണം അതിരൂക്ഷമായിരുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പിന്നാലെ വായൂ മലിനീകരണം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ ഡല്‍ഹി എംപി കൂടിയായ ഗംഭീര്‍ പങ്കെടുക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീറിനെ കാണ്മാനില്ലെന്ന പോസ്റ്ററുകള്‍ രാജ്യതലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.
കാണ്മാനില്ല, ഈ മനുഷ്യനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവസാനമായി സുഹൃത്തക്കള്‍ക്കൊപ്പം ഇന്‍ഡോറിലാണ് കാണപ്പെട്ടത്. ഡല്‍ഹി മുഴുവന്‍ ഇയാളെ തേടുകയാണ്..' എന്നിങ്ങനെ കുറിച്ചാണ് കാണ്മാനില്ല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വായൂ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത അര്‍ബന്‍ ഡവലപ്പ്മെന്റ് മീറ്റിങ്ങിലാണ് ലോക്സഭാ എംപിയായ ഗൗതം ഗൗഭീര്‍ പങ്കെടുക്കാതിരുന്നത്. നവംബര്‍ 15 നായിരുന്നു സമ്മേളനം. ഇതേ സമയം ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരം നടന്ന ഇന്‍ഡോര്‍ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരുന്നു ഗൗതം ഗംഭീര്‍. മത്സരത്തിന്റെ ഔദ്യോഗിക കമന്റേറ്റര്‍ ആയിരുന്നു ഗൗതം ഗംഭീര്‍.
Delhi: Missing posters of BJP MP and former cricketer Gautam Gambhir seen in ITO area. He had missed the Parliamentary Standing Committee of Urban Development meeting, over air pollution in Delhi, on 15th November. pic.twitter.com/cIWBtszMYZ
— ANI (@ANI) November 17, 2019






