
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു. നിരവധി കേസുകളില്‍ പ്രതിയും മാവോയിസ്റ്റു ബന്ധവുമുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഉസ്മാനാണ് മൂന്നാമനെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. അലനും താഹയും അറസ്റ്റിലായ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഉസ്മാന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് കീഴില്‍ യുഎപിഎ കേസും നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും പോലീസിന് ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്.അതേസമയം അലന്റെയും താഹയുടെയും ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.






