ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി. ആഭ്യന്തര അന്വേഷണം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ നിലപാട് അറിയിച്ചു.
അതേസമയം സമരം ശക്തമാക്കാന്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ഐ.ഐ.ടി അധികൃതരുടെ നിലപാടുകള്‍ക്കെതിരെ നാളെ സംയുക്ത സമരം നടത്തും. എ.ബി.വി.പിയും എ.ഐ.ഡി.എം.കെയുടെ വിദ്യാര്‍ത്ഥി സംഘടനയും ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെത്തെ സംയുക്ത സമരത്തില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന് ജോസഫ്, തൃശൂര്‍ സ്വദേശി അസര്‍ മൊയ്ദീന് എന്നിവരാണ് ആദ്യ ഘട്ടത്തില്‍ നിരാഹാര സമരം ചെയ്യുന്നത്.
ഫാത്തിമയുടെ മരണത്തില്‍ അധ്യാപകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. സുദര്‍ശനം പദ്മനാഭന് ഉള്‍പ്പെടെ മുന്ന് അധ്യാപകരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മൂന്ന് പേര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീന് നല്കി.






