
ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി വാഗണ്‍ആര്‍ 1.0 വിപണിയില്‍ അവതരിപ്പിച്ചു. 998 സിസി, 3 സിലിണ്ടര്‍ കെ10ബി പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് ഡെല്‍ഹി എക്സ് ഷോറൂം വില 4.42 ലക്ഷം മുതല്‍ 5.41 ലക്ഷം രൂപ വരെയാണ്.
ബിഎസ് 4 വാഗണ്‍ആര്‍ 1.0 മോഡലിനേക്കാള്‍ ഏകദേശം 8,000 രൂപ കൂടുതല്‍ ആണ് ബിഎസ് 6 മാരുതി സുസുകി വാഗണ്‍ആറിന്. ബിഎസ് 6 അനുസരിക്കുന്ന വാഹനമായി പരിഷ്കരിച്ചത് മാത്രമാണ് മാറ്റം. മൂന്നാം തലമുറ വാഗണ്‍ആര്‍ ടോള്‍ ബോയ് ഹാച്ച്ബാക്കില്‍ മറ്റ് പരിഷ്കാരങ്ങളില്ല. 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്ജിന് നേരത്തെ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റിയിരുന്നു.
അതേ 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്കരിച്ചതോടെ ഇന്ധനക്ഷമത കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 21.79 കിലോമീറ്റര്‍. ബിഎസ് 4 എന്ജിന് നല്‍കിയിരുന്നത് 22.5 കിലോമീറ്റര്‍. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതാ കണക്കുകളാണിത്.
അതേസമയം, ഈയിടെ പുറത്തിറക്കിയ മാരുതി സുസുകി എസ്-പ്രെസോയേക്കാള്‍ അല്‍പ്പം കൂടുതലാണ് ഇന്ധനക്ഷമത. 21.4 മുതല്‍ 21.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് എസ്-പ്രെസോയില്‍ ഇതേ 998 സിസി, 3 സിലിണ്ടര്‍ കെ10ബി പെട്രോള്‍ എന്ജിന് നല്‍കുന്നത്.






