
കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ കൊല്‍ക്കത്ത ഡേ-നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 241 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സിന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം ഇന്നിങ്സ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ലാദേശിന് സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പേ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലാണ്. ഇഷാന്ത് ശര്‍മ്മയുടെ ആദ്യ ഓവറില്‍ ഷദ്മാന്‍ ഇസ്ലാമാണ് കൂടാരം കയറിയത്. മൂന്നാം ഓവറില്‍ ഇഷാന്തിന്റെ പന്തില്‍ തന്നെയാണ് മോമിനുല്‍ ഹാഖിന്റെ വിക്കറ്റും വീണത്. മൊഹമ്മദ് മിഥുന്(മൂന്ന് റണ്‍സ്), ഇമ്റുള്‍ കയിസ്(മൂന്ന് റണ്‍സ്) എന്നിവരാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്സില്‍ വൃദ്ധിമാന്‍ സാഹ( 41 പന്തില്‍ 17 റണ്‍സ്), മൊഹമ്മദ് ഷമി( 10 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. വിരാട് കോഹ്ലിയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ലീഡ് ഉയര്‍ത്തിയത്. കരിയറിലെ 27-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഈഡന് ഗാര്‍ഡന്‍സില്‍ കോഹ്ലി നേടിയത്. ടെസ്റ്റ് നായകന് എന്ന നിലയില്‍ കോഹ്ലിയുടെ 20-ാം സെഞ്ചുറിയാണിത്. ഡേ-നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ നേട്ടവും കോഹ്ലി സ്വന്തമാക്കി. ഓസ്ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിങ്ങിന്റെ 19 സെഞ്ചുറികള്‍ മറികടന്നാണ് കോഹ്ലി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പട്ടികയില്‍ 25 സെഞ്ചുറിയുമായി ഗ്രെയിം സ്മിത്ത് മാത്രമാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്. 194 പന്തില്‍ 18 ബൗണ്ടറി ഉള്‍പ്പെടെ 136 റണ്‍സ് നേടിയാണ് കോഹ്ലി കളം വിട്ടത്. അജിങ്ക്യ രഹാനയുടെയും(69 പന്തില്‍ ഏഴു ബൗണ്ടറികള്‍ ഉള്‍പ്പെടെ 51 റണ്‍സ്), ചേതേശ്വര്‍ പൂജാര(105 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സ്) എന്നിവരുടെ അര്‍ധ സെഞ്ചുറിയും ഇന്ത്യന്‍ നില ഭദ്രമാക്കി. രവീന്ദ്ര ജഡേജ( 12 റണ്‍സ്), രവിചന്ദ്രന്‍ അശ്വിന്( ഒന്‍പത് റണ്‍സ്), ഉേേഷ് യാദവ്( പൂജ്യം), ഇഷാന്ത് ശര്‍മ്മ(പൂജ്യം) എന്നിവരുടെ വിക്കറ്റാണ് പിന്നാലെ ഇന്ത്യയ്ക്ക് നഷ്ടമായത്.
ബംാദേശിനെ 106 റണ്ണിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 174 റണ്ണെന്ന നിലയിലായിരുന്നു. മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 14), രോഹിത് ശര്‍മ (35 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 21), ചേതേശ്വര്‍ പൂജാര (105 പന്തില്‍ 55) എന്നിവരാണു പുറത്തായത്. ഇബാദത് ഹുസൈനാണു രോഹിതിനെയും പൂജാരയെയും പുറത്താക്കിയത്.
ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിക്കാരന്‍ മായങ്കിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മായങ്കിനെ അല്‍ അമീന് ഹുസൈന്റെ പന്തില്‍ മെഹ്ദി ഹസന് പിടികൂടി. സ്കോര്‍ 43ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മയും പുറത്തായി. 35 പന്തില്‍ ഒരു സിക്സറും രണ്ടു ഫോറുമടക്കം 21 റണ്ണെടുത്ത രോഹിത്തിനെ എബാദത്ത് ഹുസൈന് വിക്കറ്റിനു മുന്നില്‍ കുടുക്കി. കോഹ്ലി പൂജാര സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ ആദ്യ ദിനം കടത്തുമെന്നു കരുതിയെങ്കിലും എബാദത്ത് ഹുസൈന് പൂജാരയുടെ പ്രതിരോധം തകര്‍ത്തു.
അര്‍ധ സെഞ്ചുറി നേട്ടത്തോടെ ടെസ്റ്റില്‍ നായകനെന്ന നിലയില്‍ 5000 റണ്ണെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കുറിക്കാന്‍ വിരാട് കോഹ്ലിക്കായി ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഗ്രെയിം സ്മിത്താണു രാജ്യാന്തര ക്രിക്കറ്റിലെ പട്ടികയില്‍ ഒന്നാമന്. സ്മിത്ത് 109 മത്സരങ്ങളിലായി 8659 റണ്ണെടുത്തു. 22 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണു ബംാദേശിനെ തകര്‍ത്തത്. 29 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയ്ക്കു മികച്ച പിന്തുണ നല്കി. ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒരോവര്‍ എറിഞ്ഞപ്പോള്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് പന്തെറിയേണ്ട ആവശ്യം വന്നില്ല. 52 പന്തില്‍ 29 റണ്ണെടുത്ത ഷദ്മാന്‍ ഇസ്ലാമാണു ടോപ് സ്കോറര്‍.
തലയ്ക്കു പരുക്കേറ്റു കളി മതിയാക്കിയ വിക്കറ്റ് കീപ്പര്‍ ലിട്ടന്‍ ദാസും (27 പന്തില്‍ 24) നയീം ഹുസൈനുമാണ് (19) രണ്ടക്കം കടന്ന മറ്റുള്ളവര്‍. മധ്യനിരക്കാരായ നായകന് മോമിനുള്‍ ഹഖ്, മുഹമ്മദ് മിഥുന്, മുഷ്ഫികര്‍ റഹിം എന്നിവര്‍ റണ്ണെടുക്കാതെ മടങ്ങിയതാണു ബംഗ്ലാദേശിനെ വലച്ചത്. രോഹിത് ശര്‍മ തകര്‍പ്പന്‍ ഒറ്റകൈയന്‍ ക്യാച്ചിലൂടെയാണു മോമിനുള്‍ ഹഖിനെ പുറത്താക്കിയത്.
ആദ്യമായി പിങ്ക് പന്ത് നേരിടുന്ന ബംഗ്ലാദേശിന് 30.3 ഓവര്‍ മാത്രമാണു പിടിച്ചു നില്‍ക്കാനായത്. ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ ഷദ്മാനും ഇംറുളും കരുതലോടെയാണ് തുടങ്ങിയത്. പക്ഷേ ടീമിനു മികച്ച തുടക്കം സമ്മാനിക്കുന്നതില്‍ ഓപ്പണര്‍മാര്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍ മാത്രമുള്ളപ്പോള്‍ ബംദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷാന്തിന്റെ പന്ത് ഹെല്‍മറ്റിലിടിച്ച് മടങ്ങിയ ലിട്ടണ്‍ ദാസിനു പകരം മെഹ്ദി ഹസന് ബാറ്റിങ്ങിനിറങ്ങി. ഇന്ത്യയിലെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇഷാന്ത് ശര്‍മയ്ക്കായിരുന്നു. ഓപ്പണര്‍ ഇമ്രുള്‍ കെയ്സിനെ (നാല്) വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഇഷാന്ത് പിങ്ക് പന്തിലെ ആദ്യ വിക്കറ്റിന് ഉടമയായത്. ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന് മൊമിനുള്‍ ഹഖ് ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കം മുതലേ പിങ്ക് പന്തിന്റെ പേസും വേരിയേഷനും മനസിലാക്കാന്‍ ബംഗ്ലാ താരങ്ങള്‍ക്കായില്ല. നാട്ടില്‍ തുടര്‍ച്ചയായ 12ാം ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്‍ഡോറിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം നേടിയിരുന്നു.






