
നിമിഷ സജയനെയും ജോജു ജോര്‍ജിനെയും കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രം 'ചോല' യിലെ പ്രമോ സോങ് പുറത്തിറങ്ങി. ഗായകരായ സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ചേര്‍ന്ന് പാടിയ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നതും ഇവര്‍ തന്നെയാണ്. ഇത് കേട്ട് കൊണ്ടിരിക്കുന്ന നായകനും നായികയുമായാണ് നിമിഷയും ജോജുവിനെയും ഗാനത്തില്‍ കാണിച്ചിരിക്കുന്നത്.
ബേസല്‍ സി ജെ എഴുതി സംഗീതം നല്‍കിയിരിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷയ്ക്ക് മികച്ച നടിയ്ക്കുളള പുരസ്കാരം നേടി കൊടുത്തത് 'ചോല'യിലെ പ്രകടനമായിരുന്നു. ജോജുവിന് മികച്ച സഹനടനുളള പുരസ്കരവും ലഭിച്ചത് 'ചോല'യിലെ പ്രകടനവും കണക്കിലെടുത്താണ്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രവുമാണ് ചോല. ഡിസംബര്‍ ആറിന് ചിത്രം തിയേറ്ററുകളില്‍ എത്തും.






