
ഇന്ത്യന്‍ ഭക്ഷണത്തോട് 'അനിഷ്ടം' രേഖപ്പെടുത്തിയപ്പോള്‍ യുഎസ് പ്രൊഫസറായ ടോം നിക്കോളാസ് ഇത്രയും വലിയ ദുരന്തമാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. തന്റെ അഭിപ്രായം സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയിലേക്ക് നയിക്കുമെന്നും കരുതിയില്ല. പക്ഷെ എല്ലാം കുഴഞ്ഞുമറിയുകയായിരുന്നു. ഒരു ട്വീറ്റിനോട് പ്രതികരിക്കവെയാണ് ഇന്ത്യന്‍ ഭക്ഷണത്തോടുള്ള നീരസം ടോം നിക്കോളാണ് തുറന്നു പറഞ്ഞത്.

ജോണ്‍ ബെക്കര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഏറ്റവും 'വിവാദപരമായ ഒരു ഫുഡ് ഒപ്പീനിയന്' വെളിപ്പെടുത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഭക്ഷണത്തെക്കുറിച്ചുള്ള വിവാദപരമായ അഭിപ്രായങ്ങള്‍ താന്‍ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജോന് ബെക്കറിന്റെ ട്വീറ്റ്. ഈ ട്വീറ്റിനുള്ള മറുപടിയായാണ് ഇന്ത്യന്‍ ഭക്ഷണം 'അതിദാരുണം' എന്ന് ടോം നിക്കോളാസ് ട്വീറ്റ് ചെയ്തത്. പിന്നാലെ കമന്റുകളുടെ പ്രവാഹമായിരുന്നു. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ ഭക്ഷണ പ്രേമികള്‍ തന്നെയായിരുന്നു.







Comments