
2019 ഓഗസ്റ്റ് മാസത്തിലാണ് ബജാജ് പുതിയ പള്‍സര്‍ 125 -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡ്രം പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചതായാണ് വിവരം.
ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലായിരുന്നു ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഡ്രം പതിപ്പിനെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചതായാണ് സൂചന. പകരം ഡിസ്ക് ബ്രേക്ക് പതിപ്പിന്റെ വിവരങ്ങളും വിലയും മാത്രമാണ് സൈറ്റില്‍ ലഭ്യമായിരിക്കുന്നത്.
പ്ലാറ്റിനം സില്‍വര്‍, സോളാര്‍ റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമായിരുന്ന ബൈക്കുകളും പിന്‍വലിച്ചു. സൈറ്റില്‍ ഇപ്പോൾ മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ നിറത്തില്‍ ഉള്ള മോഡലിന്റെ ചിത്രം മാത്രമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നതും.40,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയാണ് ബൈക്കിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 140 കിലോഗ്രാമാണ് ആകെ ഭാരം. 2055 mm നീളവും 755 mm വീതിയും 1060 mm ഉയരവും 1320 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.






