
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് ആള്‍ട്ടോ. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡല്‍ ആള്ട്ടോയാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
താരതമ്യേന കുറഞ്ഞ വിലയാണ് ആള്‍ട്ടോ കാറിനെ ജനപ്രിയമാക്കിയത്. നിരത്തിലെത്തി 19 വര്‍ഷം പിന്നിട്ട ആള്‍ട്ടോയുടെ 38 ലക്ഷം യൂണിറ്റുകള്‍ ഇതുവരെ വിറ്റഴിച്ചതായി മാരുതി വ്യക്തമാക്കി. നിലവില്‍ ആള്‍ട്ടോ, ആള്‍ട്ടോ കെ10 എന്നീ രണ്ട് മോഡലുകളാണ് ആള്‍ട്ടോ നിരയില്‍ വില്പനയ്ക്കുള്ളത്.
കെ 10 മോഡലിന് 3.73 ലക്ഷം രൂപ മുതല്‍ 4.53 ലക്ഷം രൂപയും ആള്‍ട്ടോയ്ക്ക് 3.01 ലക്ഷം രൂപ മുതല്‍ 4.22 ലക്ഷം വരെയുമാണ് കോഴിക്കോട് എക്സ്ഷോറൂം വില. മാരുതി 800 മോഡല്‍ നിരത്തൊഴിഞ്ഞ ഇടത്തേക്കാണ് ആള്‍ട്ടോ ബ്രാന്‍ഡ് എത്തിയത്.
2000 മുതല്‍ വിപണിയിലെത്തിയ ആള്‍ട്ടോ ആദ്യ പത്ത് ലക്ഷം യൂണിറ്റ് പിന്നിട്ടത് 2008ലാണ്. 2012 ല്‍ വില്പന 20 ലക്ഷത്തിലെത്തി. 2016ല്‍ ഇത് 30 ലക്ഷം പിന്നിട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം ആള്‍ട്ടോയും നിരത്തിലേക്കെത്തി.






