
റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്ടിനെന്റല്‍ ജിടി 650 എന്ന പവര്‍ഫുള്‍ ബൈക്ക് സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷ്റോഫ്. ഫുള്‍ ക്രോമിയം ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള മിസ്റ്റര്‍ ക്ലീന്‍ പെയിന്റ് സ്‌കീമിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. കോണ്ടിനെന്റല്‍ ജിടി ബൈക്കുകളില്‍ ഏറ്റവും വിലയുള്ള പതിപ്പാണിത്. 3.5 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ പുണെയിലെ ഓണ്‍ റോഡ് വില.
പുണെയിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പായ ബ്രഹ്മ മോട്ടോഴ്സാണ് അദ്ദേഹത്തിന് ബൈക്ക് കൈമാറിയത്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഒരുമിച്ച് പുറത്തിറങ്ങിയ ബൈക്കുകളാണ് കോണ്ടിനെന്റല്‍ ജിടിയും ഇന്റര്‍സെപ്റ്ററും. 647 സിസി ശേഷിയുള്ള എയര്‍-ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കിലുള്ളത്. 47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനത്തില്‍ സ്ലീപ്പ് അസിസ്റ്റ് ക്ലെച്ച് സ്റ്റാന്റേഡാണ്. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.






