
സവാള വില 100 രൂപയും കടന്ന് കുതിപ്പ് തുടരുകയാണ്. അതുകൊണ്ട് തന്നെ അടുക്കളിയില്‍ സവാളയ്ക്ക് പ്രത്യേക സ്ഥാനമാണ് വീട്ടമ്മമാര്‍ നല്‍കുന്നത്. സവാളയുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും ഇപ്പോള്‍ സവാളയാണ് താരം. പല രീതിയിലുള്ള പ്രതിഷേധങ്ങളും വിലവര്‍ധനയില്‍ ഉയരുന്നുണ്ട്. വിവാഹത്തിന് സവാള സമ്മാനമായി നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സുഹൃത്തുക്കളാണ് നവദമ്പതികള്‍ക്ക് സവാള സമ്മാനമായി നല്‍കിയത്.
ചങ്കിന്റെയും ചങ്കത്തിയുടെയും വിവാഹം പണം ഒന്നും നോക്കിയില്ല. വാങ്ങിച്ചു കൊടുത്തു രണ്ട് കിലോ ഉള്ളി. അവരും ഹാപ്പി ഞങ്ങളും ഹാപ്പി. ജിഎന്‍പിസി എന്ന ഗ്രൂപ്പില്‍ പങ്ക്വെച്ചുകൊണ്ട് വിനോദ് രാമചന്ദ്രന് എന്നയാള്‍ കുറിച്ചു.
പണത്തിന്റെ അഹങ്കാരം, ധൂര്‍ത്ത് കാണിക്കല്ലേ, ആര്‍ഭാടം കുറയ്ക്കണം എന്നിങ്ങനെ രസകരമായ കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്.






