
കോഴിക്കോട്: പത്തനംതിട്ടയില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മില്‍ ചേരുമെന്ന് മന്ത്രി എം.എം മണി. ജില്ലയില്‍ കോണ്‍ഗ്രസ്സ്-ബിജെപി പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്ന വിവരം പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പരാമര്‍ശം. പത്തനംതിട്ട എഴംകുളം ജംഗ്ഷനില്‍ വച്ച് നടന്ന പൊതു യോഗത്തില്‍ സി.പി.ഐ.എമ്മിലേക്ക് വന്ന പ്രവര്‍ത്തകരെ സ്വീകരിക്കുന്ന ഫോട്ടോയും മന്ത്രി പോസ്റ്റിനൊപ്പം പങ്കുവെച്ചു.
'പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എല്‍.ഡി. എഫ് വിജയിച്ചതോടെ കോണ്‍ഗ്രസ്സിലും ബി.ജെ.പി. തമ്മിലടി തുടങ്ങി. ബി.ജെ.പി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി തണലിലേക്ക് എത്തിയത് നൂറില്‍പ്പരം പ്രവര്‍ത്തകര്‍.' എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. വരും ദിനങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിനൊപ്പം ചേരുമെന്നും പോസ്റ്റില്‍ പറയുന്നു.
കോണ്‍ഗ്രസ്സിന്റെ സംസ്ഥാനത്തേക്കാള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറാനിരിക്കെയാണ് മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നും ജീവന് നിലനിര്‍ത്താന്‍ അണികളും പ്രാദേശിക നേതാക്കളും കൂട്ടത്തോടെ പാര്‍ട്ടി മാറിയതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.






