സഹതാരത്തെക്കുറിച്ചുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെ സത്യസന്ധമായ തുറന്നുപറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാന്‍സി സൂപ്പര്‍ ലീഗിനിടെ പാള്‍ റോക്ക്സ് നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ ടോസിനിടെയുണ്ടായ ഫാഫ് ഡുപ്ലെസിന്റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്. ഞായറാഴ്ച പാളിലെ ബോലണ്ട് പാര്‍ക്കിലായിരുന്നു ഇരു ടീമും തമ്മിലുള്ള മത്സരം.
പാള്‍ റോക്ക്സ് ടീമിന്റെ നായകനായ ഫാഫ് ഡുപ്ലെസിസ് ടോസ് നഷ്ടപ്പെട്ടശേഷം ടീം മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. 'ഹാര്‍ഡസ് വില്ജോയിന് ഇന്ന് കളിക്കുന്നില്ല. കാരണം അവന് എന്റെ സഹോദരിക്കൊപ്പം കിടക്കയിലാണ്, അവരുടെ വിവാഹം ഇന്നലെ കഴിഞ്ഞു..' എന്നായിരുന്നു ഡുപ്ലെസിസിന്റെ സത്യസന്ധമായ തുറന്നുപറച്ചില്‍.

ദക്ഷിണാഫ്രിക്കന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ ഡുപ്ലെസിസിന്റെ സഹോദരി റെമി ഹൈനേഴ്സുമായി വില്ജോയിന് ഒരു വര്‍ഷത്തോളമായിരുന്നു പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഡുപ്ലെസിസിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ബൗളിങ്ങ് ഓള്‍റൗണ്ടറായ വില്ജോയിന് ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ജേഴ്സി അണിഞ്ഞത്. 30 കാരനായ വില്ജോയിന് 2016 ല്‍ ജനുവരിയില്‍ ഇംണ്ടിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഐപിഎല്ലില്‍ കിങ്സ് ഇലവന് താരമാണ് ഹാര്‍ഡസ് വില്ജോയിന്. ഐപിഎല്ലിലെ ഈ വരുന്ന സീസണില്‍ ലേലത്തിനു മുന്നോടിയായി പഞ്ചാബ് സൂപ്പര്‍ കിങ്സ് വില്ജോയിനെ നിലനിര്‍ത്തുകയും ചെയ്തു.

Comments