
ലോകത്തെ ഏറ്റവും സാഹസികമായ യാത്രാ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. ജനുവരി 7 ലേക്കാണ് വോട്ടിംഗ് വഴിയുള്ള വിജയിയെ പ്രഖ്യാപിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ വിദ്വേഷ പ്രചരണങ്ങളെ തുടര്‍ന്നാണ് നടപടി.
വീണ്ടും വിദ്വേഷ പ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ മത്സരാര്‍ത്ഥികളെ പുറത്താക്കുമെന്നും ഫിയല്‍ റാവന്‍ പറഞ്ഞു. നിരവധി പേരാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവനാണ് ഓണ്‍ലൈന്‍ വോട്ടിങ് മുഖേനയുള്ള വിജയിയെ പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചത്.
സാഹോദര്യം, പരസ്പര ബഹുമാനം എന്നിവ അടിസ്ഥാനമാക്കിയുള്ളവയാണ് ആര്‍ട്ടിക് പോളാര്‍ മത്സരം. എന്നാല്‍ യാത്രയുടെ മൂല്യങ്ങളെ ബഹുമാനിക്കാതെയുള്ള പ്രചാരണങ്ങള്‍ നടന്നതുകൊണ്ടാണ് വോട്ടിംഗ് തെരഞ്ഞെടുപ്പ് നീട്ടി വെച്ചതെന്നും ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ ജൂറി തെരഞ്ഞെടുക്കുന്നവരെ ഡിസംബര്‍ 13ന് അറിയിക്കുമെന്നും ഫിയല്‍ റാവന്‍ അറിയിച്ചു.






