
ബിഎസ് 6 പാലിക്കുന്ന യമഹ വൈഇസഡ്എഫ്-ആര്15 വി 3.0 വിപണിയില് അവതരിപ്പിച്ചു. റേസിംഗ് ബ്ലൂ, തണ്ടര് ഗ്രേ, ഡാര്ക്നൈറ്റ് എന്നീ മൂന്ന് കളര് ഓപ്ഷനുകളില് പുതിയ ആര്15 വി 3.0 ലഭിക്കും. യഥാക്രമം 1.46 ലക്ഷം, 1.45 ലക്ഷം, 1.47 ലക്ഷം രൂപയാണ് ഡെല്ഹി എക്സ് ഷോറൂം വില. കൃത്യം ഒരു മാസം മുമ്പ് ബിഎസ് 6 പാലിക്കുന്ന യമഹ എഫ്ഇസഡ്, എഫ്ഇസഡ്എസ് മോഡലുകള് വിപണിയില് അവതരിപ്പിച്ചിരുന്നു.
പുതിയ എന്ജിന് നല്കിയതോടെ കരുത്തും ടോര്ക്കും കുറഞ്ഞു. 155 സിസി, സിംഗിള് സിലിണ്ടര്, ലിക്വിഡ് കൂള്ഡ് എന്ജിന് 10,000 ആര്പിഎമ്മില് 18.6 എച്ച്പി കരുത്തും 8,500 ആര്പിഎമ്മില് 14.1 എന്എം ടോര്ക്കുമാണ് ഉല്പ്പാദിപ്പിക്കുന്നത്. 6 സ്പീഡ് ട്രാന്സ്മിഷന് തുടര്ന്നും ഉപയോഗിക്കും. ബിഎസ് 4 പതിപ്പില് ഇതേ റെവ് റേഞ്ചില് 19.3 എച്ച്പി കരുത്തും 14.7 എന്എം ടോര്ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്.
ബിഎസ് 4 വേര്ഷനേക്കാള് ഭാരം 3 കിലോയോളം കൂടുതലാണ്. ഇന്തോനേഷ്യയിലും മറ്റ് ഏഷ്യന് വിപണികളിലും വില്ക്കുന്നതുപോലെ നീല നിറത്തിലുള്ള ചക്രങ്ങളിലാണ് റേസിംഗ് ബ്ലൂ വേരിയന്റ് വരുന്നത്. ഇരട്ട ഹോണ്, സൈഡ് സ്റ്റാന്ഡ് എന്ജിന് കട്ട്-ഓഫ് സ്വിച്ച്,പിന് ചക്രത്തില് റേഡിയല് ട്യൂബ്ലെസ് ടയര് എന്നിവ 2020 യമഹ ആര്15 വി 3.0 ബിഎസ് 6 വേര്ഷന്റെ സ്റ്റാന്ഡേഡ് ഫീച്ചറുകളാണ്.







Comments