ശ്യാം പുഷ്ക്കരന്റെ തിരക്കഥയില്‍ ഷാരൂഖിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്നു കേട്ടാല്‍ എന്തു തോന്നും? എത്ര നല്ല നടക്കാത്ത സ്വപ്നം എന്നാവും ഉത്തരം. എന്നാല്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കുമെന്ന് സൂചന. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനത്തിന് വേണ്ടി ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചാണ് കാത്തിരിക്കുമ്പോള്‍ താരത്തെ മുംബൈയിലെ വീട്ടില്‍ ചെന്ന് കണ്ടതിന്റെയും രണ്ടു മണിക്കറോളം സമയം ചര്‍ച്ച നടത്തിയതിന്റെയും വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു മാസമായി താരത്തിന്റെ പുതിയ സിനിമയുമായി ആരാധകര്‍ കണ്ണുകഴച്ച് കാത്തിരിക്കുമ്പോള്‍ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തി.
ഷാരൂഖാന്റെ മന്നത്തിലെ വീട്ടിലെത്തിയാണ് മലയാളി സംവിധായകനും സംഘവും താരത്തെ സന്ദര്‍ശിച്ചത്. ആഷികിനൊപ്പം 'കുമ്പളങ്ങി നൈറ്റ്സി' ന്റെ നിര്‍മ്മാതാവ് ഷനീം സയാദും തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും ഉണ്ടായിരുന്നതായി പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇവരെല്ലാം ഒരുമിക്കുന്ന ഒരു സിനിമ എന്ന രീതിയില്‍ ഊഹാപോഹം പെരുകുകയാണ്. 2020 അവസാനത്തോടെ സിനിമ തുടങ്ങുമെന്നാണ് ഗോസിപ്പുകള്‍. അതേസമയം ഇതുവരെ ആരും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുമില്ല. സംഭവം ശരിയായാലും ഇല്ലെങ്കിലും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വന്നിട്ടുണ്ട്. രണ്ടു മണിക്കൂറുകള്‍ സംസാരിച്ചതായിട്ടാണ് വിവരം.

ഇന്ത്യന്‍ സൂപ്പര്‍താരവും മലയാളി സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമെല്ലാം ഒരുമിച്ചുള്ള ചിത്രം ഷാരൂഖിന്റെ കുറിപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഷിക് പോസ്റ്റ് ചെയ്ത ചിത്രത്തിന് പുറമേ നിര്‍മ്മാതാവ് ഷനീം സയീദ് സൂപ്പര്‍താരത്തിനൊപ്പം നില്ക്കുന്ന ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകനും എഴുത്തുകാരനുമായ ആഷിക് അബുവിനും ശ്യാം പുഷ്ക്കരനും ഒപ്പം സൂപ്പര്‍താരം ഷാരൂഖുമായി നടത്തിയ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ രണ്ടു മണിക്കൂറുകള്‍ എന്നാണ് ഷനീം കുറിച്ചിരിക്കുന്നത്.
ഷാരൂഖോ ആഷിക് അബുവോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന രീതിയിലാണ് വര്‍ത്തമാനങ്ങള്‍. വൈറസും 22 ഫീമെയില്‍ കോട്ടയും ഉള്‍പ്പെടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ആഷിക് സാധാരണഗതിയില്‍ സിനിമകള്‍ക്കിടയില്‍ ദീര്‍ഘമായ ഇടവേളയെടുക്കാറുള്ളയാളാണ്. ഷാരൂഖും അതുപോലെ തന്നെയാണ്. അനുഷ്ക്കാ ശര്‍മ്മയ്ക്കും കത്രീനയ്ക്കും ഒപ്പം അഭിനയിച്ച ആനന്ദ് എല്‍ റായിയുടെ സീറോയ്ക്ക് ശേഷം ഷാരൂഖ് പുതിയ ചിത്രത്തിലൊന്നും കരാറായിട്ടില്ല.

Comments