
ന്യൂഡല്‍ഹി : പതിനഞ്ചു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആക്രമണ റൈഫിളുകള്‍ നേടിയെടുത്ത് ഇന്ത്യന്‍ സൈനീകര്‍. 2005 മുതല്‍ പുതിയ തോക്കുകള്‍ക്ക് അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം.
പാകിസ്ഥാന്, ചൈന, അതിര്‍ത്തികളിലുള്ള സൈനീകര്‍ക്കാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം ഉഗ്രശേഷിയുള്ള പടക്കോപ്പുകള്‍ ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ നിര്‍മിതമായ ഈ റൈഫിളുകള്‍ മുന്‍നിരയിലുള്ള സൈനികര്‍ക്കാണ് ലഭിക്കുക. 72,400 സിഗ് - 716 റൈഫിളുകളാണ് അമേരിക്കയുടെ കൈയില്‍ നിന്നും വാങ്ങാനായി ഇന്ത്യ കരാറുണ്ടാക്കിയത്.
കൈയിലൊതുങ്ങുന്ന തരത്തിലുള്ള ഈ തോക്കുകളുടെ റേഞ്ച് 500 മീറ്ററാണ്. ഇതുകൂടാതെ റഷ്യന്‍ നിര്‍മിതമായ കലഷ്നിക്കോവ് റൈഫിളുകളും സൈനികര്‍ക്ക് ലഭിക്കും. 2020ഓടെ മുഴുവന്‍ തോക്കുകളും അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. 638 കോടി രൂപയാണ് ഈ കരാറിലൂടെ ഇന്ത്യയ്ക്ക് ചിലവായിരിക്കുന്നത്.






