
5ജി സ്മാര്‍ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം. ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ 5ജി ചിപ് ആണ് അടുത്ത വര്‍ഷം 5ജി സ്മാര്‍ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുക.
സ്നാപ്ഡ്രാഗന്‍ 865, സ്നാപ്ഡ്രാഗന്‍ 765, സ്നാപ്ഡ്രാഗന്‍ 765ജി എന്നിവയാണ് പുതിയ ക്വാല്‍കോമിന്റെ പുതിയ ചിപ്പുകള്‍. മധ്യനിര ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ ചിപ്പുകളുടെ പ്രധാന ആകര്‍ഷണം.
നിലവില്‍ വിപണിയില്‍ പ്രചാരമുള്ള 4ജി സ്മാര്‍ട്ഫോണുകളില്‍ നല്ലൊരു ശതമാനവും 5ജിയാകാന്‍ ഈ ചിപ് മതി. വാവെയ്, സാംസങ് എന്നീ കമ്പനികള്‍ ഇതിനോടകം 5ജി സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഇവ ലഭ്യമല്ല. 5ജി സ്മാര്‍ട്ഫോണ്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇതോടെ തുറന്ന് കിട്ടുന്നത്.






