
ഹ്യുണ്ടായിയുടെ പുതിയ കോംപാക്ട് സെഡാന് വാഹനമായ ഓറയുടെ സ്കെച്ച് കമ്പനി പുറത്തു വിട്ടു. ഇന്ത്യയില്‍ ഡിസംബര്‍ 19-നാണ് ഈ വാഹനം കമ്പനി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഹ്യുണ്ടായിയുടെ തന്നെ നിയോസിനോട് സാമ്യമുള്ള സ്പോര്‍ട്ടി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്.
നിയോസില്‍ നിന്ന് കടമെടുത്ത കേസ്കേഡ് ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡിആര്‍എല്‍ എന്നിവയാണ് മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ഫോഗ്ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയും നിയോസിനോട് സാമ്യമുള്ളവയാണ്.
ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, ഷാര്‍ക്ക് ഫിന് ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും ഇതിലുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളും ഈ വാഹനത്തിന് നല്‍കും.






