
വോള്‍വോ എക്സ്.സി.40 എസ്.യു.വി.യുടെ ബി.എസ്. സിക്സ് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. വാഹനത്തിന്റെ എക്സ്ഷോറൂം വില 39.90 ലക്ഷം രൂപയാണ്. ബി.എസ്. സിക്സ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വോള്‍വോയുടെ ആദ്യ മോഡലാണിത്.
190 ബി.എച്ച്.പി. കരുത്തും 300 എന്‍.എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന് 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്ജിനാണിതിന്റെ കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍, എല്‍.ഇ.ഡി. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഡിസ്റ്റന്‍സ് അലര്‍ട്ട്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക് പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓട്ടോമാറ്റിക് ഓപ്പണിങ് ബൂട്ട് എന്നിവയൊക്കെയുണ്ട്. അതേസമയം, ഓള്‍വീല്‍ ഡ്രൈവിന് പകരം ഫ്രണ്ട്വീല് ഡ്രൈവായിരിക്കും.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ഹര്മന് കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, കീലെസ് എന്‍ട്രി എന്നിവയും ഫീച്ചറുകളാണ്. വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്, 14 ഹര്മന് കാര്‍ഡണ്‍ സ്പീക്കറുകള്‍, ലെതര്‍ സീറ്റുകള്‍ എന്നിവ മറ്റു സവിശേഷതകളാണ്. സുരക്ഷക്കായി 8 എയര്‍ ബാഗുകള്‍, പൈലറ്റ് അസിസ്റ്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എ.ബി.എസ്., ഇ.ബി.ഡി., അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് എന്നിവ നല്‍കിയിട്ടുണ്ട്.






