ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് മദ്രാസ് ഐ.ഐ.ടിയിലെ ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി. ട്രിപ്സണ്‍ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്ര പഠനത്തിന് എത്തിയ ജര്‍മ്മന്‍ വിദ്യാര്‍ത്ഥി ജേക്കബ് ലിന്ഡനെയാണ് നാടുകടത്തിയത്. ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെയാണ് ജേക്കബിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്.
This German exchange student at IIT Madras has been asked to leave the country for taking part in protests against CAA and NRC. SHAME! pic.twitter.com/cZ4STAVXfy
— Azhar (@lonelyredcurl) December 23, 2019
വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച രാവിലെയാണ് ജേക്കബിന് നോട്ടീസ് നല്‍കിയത്. പിന്നാലെ ഞായറാഴ്ച രാത്രി ജേക്കബ് ജര്‍മ്മനിയിലേക്ക് തിരിച്ചു. സമരങ്ങളെ കര്‍ശനമായി തടയാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.ടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.






