
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണായി ആപ്പിള്‍ ഐഫോണ്‍ XR. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണെന്ന നേട്ടവും XR നാണ്.
49, 749 രൂപയാണ് ഐഫോണ്‍ XR ന്റെ വിപണി വില. നിരവധി ഫീച്ചറുകളാണ് ഫോണില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. ലോകത്തിലെ എല്ലാ വിപണികളിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ കൂടിയാണിത്.
ഐഫോണ്‍ XR 720p ഡിസ്പ്ലേയും പിന്നില്‍ സിംഗിള്‍ ക്യാമറയുമാണ് ഉള്‍ക്കൊള്ളുന്നത്. മറ്റു പ്രധാന വിപണികളില്‍ മാത്രമല്ല ഇന്ത്യന്‍ വിപണിയിലും XR മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആപ്പിളിന്റെ ഏറ്റവും ദുര്‍ബലമായ വിപണിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്.
അതിനാല്‍ ആഭ്യന്തര വില്‍പ്പന കമ്പനിയെയും ആശ്ച്വര്യപ്പെടുത്തിയിട്ടുണ്ട്. ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ക്കു ശേഷം 45,000 രൂപയ്ക്ക് ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാമെങ്കിലും ആപ്പിള്‍ ഔദ്യോഗികമായി ഐഫോണ്‍ XR 49,990 രൂപയ്ക്കാണ് വില്‍പ്പനക്കെത്തിക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ XRനെ കൂടാതെ സാംസങ് ഗാലക്സി A10, സാംസങ് ഗാലക്സി A50, Oppo A9, ആപ്പിള്‍ ഐഫോണ്‍ 11, Oppo A5s, സാംസങ് ഗാലക്സി A20, Oppo A5, ഷവോമി റെഡ്മി 7A, ഹുവാവേ P30 എന്നീ സ്മാര്‍ട്ട്ഫോണുകളും പട്ടികയില്‍ ഇടംനേടി.






