
തെന്നിന്ത്യന്‍ സിനിമാവേദിയില്‍ ഇപ്പോള്‍ ചൂടുള്ള സംസാര വിഷയം തമിഴ് യുവനടന് വിഷ്ണു വിശാലിന്റെ കാമുകിമാരെക്കുറിച്ചാണ്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഗ്ളാമര്‍ഗേള്‍ ജ്വാലാ ഗുട്ടെയുമായി താരം പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഇരുവരും പുതുവര്‍ഷം ആഘോഷിച്ച് ചുംബിച്ച് നില്ക്കുന്ന ചിത്രം പുറത്തു വന്നതോടെ ദീര്‍ഘനാളായി അഭ്യൂഹമായി പടര്‍ന്നിരുന്ന കാര്യം ആരാധകര്‍ ഉറപ്പിക്കുകയാണ്.
വിഷ്ണുവിന് പുതുവര്‍ഷാശംസ നേര്‍ന്നുകൊണ്ട് ജ്വാലാഗുട്ടെ തന്നെ പങ്കു വെച്ച രണ്ടു ചിത്രങ്ങളാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകര്‍ സ്ഥിരീകരിക്കാന്‍ കാരണമായത്. മൈബേബി, ഹാപ്പി ന്യൂ ഈയര്‍ എന്ന തലവാചകത്തില്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യ ചിത്രത്തില്‍ ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ് കാണുന്നത്.
രണ്ടാമത്തെ ചിത്രം ഇരുവരും ആലിംഗനം ചെയ്തു നില്‍ക്കുന്നതുമാണ്. നേരത്തേയും ഇരുവരും ഒരുമിച്ച നില്ക്കുന്ന ചിത്രം പുറത്തു വന്നിരുന്നെങ്കിലും പ്രണയം സ്ഥിരീകരിക്കാന്‍ ഇരുവരും കൂട്ടാക്കിയിരുന്നില്ല. ഇരുവരും പരസ്പരം ഇഷ്ടപ്പെടുന്നു എന്ന് അന്ന് പ്രതികരിച്ച വിഷ്ണുവിശാല്‍ പക്ഷേ ഇപ്പോള്‍ പ്രണയത്തിനെ കുറിച്ച് പറയാനാകില്ലെന്നും സിനിമയ്ക്കാണ് കൂടുതല്‍ ശ്രദ്ധ മാറ്റി വെച്ചിരിക്കുന്നതെന്നും പറഞ്ഞിരുന്നു. നേരത്തേ അമലാപോളുമായി ബന്ധപ്പെടുത്തി താരത്തിന്റെ വിശേഷം കോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ എത്തിയിരുന്നു.
രാക്ഷസന് എന്ന സിനിമ വന്‍ ഹിറ്റായതിന് പിന്നാലെ ഇരുവരും പ്രണയത്തില്‍ ആണെന്ന രീതിയിലായിരുന്നു വാര്‍ത്ത. വിഷ്ണു ഭാര്യയുമായി പിരിയാന്‍ തീരുമാനം എടുത്തതും ഈ കാലഘട്ടത്തിലായിരുന്നു. ഭാര്യ രജനിയുമായി താരം ബന്ധം പിരിയുന്നു എന്ന വാര്‍ത്തകൂടി വന്നതോടെ അമലാപോളും താരവും പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്ന് വരെ തമിഴ് മാധ്യമങ്ങള്‍ എഴുതി. എന്നാല്‍ രൂക്ഷമായി പ്രതികരണമായിരുന്നു ഇതിന് താരത്തിന്റെ മറുപടി.