തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളും ചലച്ചിത്രപ്രമുഖരും െകെയടക്കിയ വാഗമണില്‍ ദേവസ്വം വക ഭൂമിയും റിയല്‍ എസ്റ്റേറ്റ് മാഫിയ സ്വന്തമാക്കി. കോട്ടയം, പാലായ്ക്കു സമീപമുള്ള പൂവരണി സ്വകാര്യദേവസ്വത്തിനു വാഗമണില്‍ 300 ഏക്കറിലേറെ സ്ഥലമുണ്ടായിരുന്നതായി റവന്യൂ രേഖകളുണ്ട്. എന്നാല്‍, വ്യാജ അനുമതിപത്രമുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയ സ്ഥലം െകെയേറുകയും മുറിച്ചുവില്ക്കുകയുമായിരുന്നു.
വാഗമണില്‍ െകെയേറ്റമൊഴിപ്പിക്കാന് നിയോഗിക്കപ്പെട്ട ദൗത്യസംഘം ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. 50 സര്‍വേ നമ്പരുകളിലായുള്ള ഭൂമിയാണു വിവിധ വ്യക്തികള്‍ െകെയടക്കിയത്. ഈ ഭൂമി പൂവരണി ദേവസ്വത്തിനു പൂഞ്ഞാര്‍ രാജവംശം െകെമാറിയതാണെന്നു വ്യക്തമാക്കുന്ന വിവരാവകാശരേഖ ''മംഗള''ത്തിനു ലഭിച്ചു. തരിശായിരുന്ന ഭൂമി പരിപാലിക്കാന്‍ ഒരുസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീടാണു റവന്യൂ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ സഹായത്തോടെ റിയല്‍ എസ്റ്റേറ്റ് മാഫിയ സ്വന്തമാക്കിയത്.
സിമി തീവ്രവാദ ക്യാമ്പ് നടന്ന സ്ഥലവും ഇതില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബന്തവസാക്കിയ ഇവിടെ ഇപ്പോള്‍ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഏറുമാടം ഉള്‍പ്പടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെ വാഗമണില്‍ െകെയേറ്റമൊഴിപ്പിക്കാനാണു ദൗത്യസംഘത്തിന്റെ നീക്കം. രേഖകള്‍ പരിശോധിച്ചശേഷം കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കും. നോട്ടീസിന്മേല് വിശദീകരണം കേട്ടശേഷമാകും അന്തിമനടപടികള്. വാഗമണില്‍ മൊട്ടക്കുന്നുകള്വരെ െകെയേറിയെന്ന വാര്‍ത്ത 'മംഗള'മാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.

Comments