
ജനുവരി 21 ന് ഹ്യുണ്ടായുടെ പുതിയ സബ്കോംപാക്റ്റ് സെഡാനായ ഓറ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈയിടെ ആണ് ഹ്യുണ്ടായ് ഓറ അനാവരണം ചെയ്തത്. ആറ് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനുമിടയില്‍ വില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.
ഹോണ്ട അമേസ്, ഫോക്സ്വാഗണ് അമിയോ, മാരുതി സുസുകി ഡിസയര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍. ഹ്യൂണ്ടായിയുടെ ഡീലർഷിപ്പുകൾ വഴിയോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 10,000 രൂപ ടോക്കൺ നൽകി ഓറ ബുക്ക് ചെയ്യാം.
സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോള്, വയര്‍ലെസ് ചാര്‍ജിംഗ്, 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ സിസ്റ്റം, ആര്‍ക്കമീസ് സൗണ്ട് സിസ്റ്റം, ഇക്കോ കോട്ടിംഗ് ടെക്നോളജി, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള് എന്നിവ സവിശേഷതകളാണ്.
ഹ്യുണ്ടായ് ഓറയ്ക്ക് ബിഎസ് 6 പാലിക്കുന്ന രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് ലഭിക്കുക. 5 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് സ്റ്റാന്‍ഡേഡായി നല്‍കും. എന്നാല്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനും 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 5 സ്പീഡ് എഎംടി ഓപ്ഷന് കൂടി ലഭിക്കുമെന്നാണ് സൂചന.






