ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷിനെ ക്രൂരമായി മര്‍ദ്ദിച്ചു. എബിവിപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്ക് പരിക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്യാമ്പസിനുള്ളില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ക്യാമ്പസിന് പുറത്തുള്ളവരും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവും രജിസ്ട്രേഷന് ബഹിഷ്കരണത്തേയും ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ട്.
മുഖം മൂടി ധരിച്ചാണ് തന്നെ ആക്രമിച്ചതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനിടെ പ്രതികരിച്ചു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Comments