
ബിഎസ്-6 എന്ജിനിലേക്ക് മാറുന്നതോടെ ട്രാന്സ്മിഷനില് മാറ്റം വരുത്തുകയാണ് ഇന്ത്യന് വാഹനനിര്മാതാക്കളായ മഹീന്ദ്ര. റിപ്പോർട്ട് പ്രകാരം മഹീന്ദ്രയുടെ എക്സ്യുവി 500-ലാണ് പ്രധാനമായും മാറ്റം വരുത്തുക. നിലവില് ഓട്ടോമാറ്റിക്, മാനുവല് ട്രാന്സ്മിഷനില് വാഹനം ലഭ്യമാണ്. എന്നാൽ, ഈ വാഹനം ബിഎസ്-6 എന്ജിനിലേക്ക് മാറുന്നതോടെ മാനുവല് ട്രാന്സ്മിഷന് മാത്രമായി ഒരുങ്ങുമെന്നാണ് സൂചന. ഓള് വീല് ഡ്രൈവ് മോഡും ഉണ്ടാവില്ല.
W5, W7, W9, W11 എന്നീ നാല് വേരിയന്റുകളായിരിക്കും എക്സ്യുവിക്ക് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുണ്ട്. എക്സ്യുവി 500-ല് മുമ്പുണ്ടായിരുന്ന 155 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2. ലിറ്റര് എന്ജിന് തന്നെയാണ് ബിഎസ്-6 നിലവാരത്തിലേക്ക് ആക്കുക. 2.2 ലിറ്റര് എംഹോക്ക് ടര്ബോ ചാര്ജ്ഡ് പെട്രോള് ഡീസല് എന്ജിനുകളിലാണ് എക്സ്യുവി 500 എത്തുന്നത്.
ഡീസല് എന്ജിന് 155 പിഎസ് പവരും 360 എന്എം ടോര്ക്കും, പെട്രോള് എന്ജിന് 140 പിഎസ് പവറും 320 എന്എം ടോര്ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 ഏപ്രില് മുതല് രാജ്യത്ത് ഇറങ്ങുന്ന വാഹനങ്ങളില് ബിഎസ്-6 നിലവാരത്തിലുള്ള എന്ജിനുകള് നല്കണമെന്ന് കേന്ദ്ര സര്ക്കാര് നിര്ദേശം നല്കിയിരുന്നു. ഇതിന്റെ ഭാഗമായിയാണ് പരിഷ്കാരങ്ങൾ.







Comments