
വിയറ്റ്നാം കോളനിയെന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് രാധിക. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങള്‍ രാധിക ചെയ്തെങ്കിലും പ്രേക്ഷകര്‍ ഏറെ സ്നേഹിച്ചത് ക്ലാസ്മേറ്റ്സിലെ റസിയയെ ആയിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത രാധിക ഭര്‍ത്താവ് അഭിലിനൊപ്പം വിദേശത്ത് സെറ്റില്‍ ആകുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ രാധികയുടെ പുതിയ ടിക് ടോക് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവിനോടൊപ്പമുള്ള ഒരു കിടിലന്‍ ടിക് ടോക് വീഡിയോയാണ് വൈറലായിരിക്കുന്നത്. തലമുടി വെട്ടിച്ചെറുതാക്കി മോഡേണ്‍ ലുക്കിലാണ് രാധിക എത്തിയിരിക്കുന്നത്. ഓര്‍ഡിനറി എന്ന മലയാളം സിനിമയിലെ ബിജു മേനോന്റേയും കുഞ്ചാക്കോ ബോബന്റേയും ഡയലോഗാണ് ഇരുവരും അനുകരിച്ചിരിക്കുന്നത്. ഇരുവരുടേയും അനുകരണം കലക്കിയെന്നാണ് നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.






