ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്

Authored by Web Desk | Last updated: 08 Apr 2026, 4:38 PM | 1 min read

Print
parvathy-thiruvothu-reaction-renjith-balakrishnan-arrest
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവര്‍ത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാര്‍വതി പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.


മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു വാര്‍ത്തയില്‍ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല പാര്‍വതി പറഞ്ഞു.


മറ്റൊരു സാഹചര്യത്തില്‍ കരീന കപൂര്‍ പറഞ്ഞ thak gayi meri ( ഞാന്‍ മടുത്തുപോയി) എന്ന വാചകം ഞാന്‍ അടുത്തിടെ കേട്ടു. അതിനുശേഷം ഞാന്‍ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാന്‍ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം.. ഇതിനിടയില്‍ ഇത്തരത്തിലുളള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളര്‍ച്ചയുണ്ടാക്കുകന്നു -പാര്‍വതി പറഞ്ഞു.


ശിക്ഷ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വെറും പെര്‍ഫോമന്‍സ് മാത്രമാണെന്നും പാര്‍വതി വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എന്തിനാണ് സ്ത്രീകള്‍ പരാതി നല്‍കാന്‍ വൈകിയത് എന്ന് ചോദിക്കുന്നവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നില്ല. പരാതി നല്‍കുന്ന നിമിഷം സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവില്ലെന്നും താരം ഓര്‍മ്മിപ്പിച്ചു.


അമ്മ എന്ന സംഘടനയെപ്പോലെ ഡബ്ല്യുസിസിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങള്‍ക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ സെറ്റുകളില്‍ ഐസിസി അത്യാവശ്യമാണെന്ന് വരുന്നത് ഒരു സാധാരണ കാര്യമായി മാറ്റാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്തു. റിപ്പോര്‍ട്ട് നാലര വര്‍ഷത്തോളം മൂടിവെച്ചതുകൊണ്ടാണ് കുറ്റവാളികള്‍ക്ക് ശിക്ഷയെക്കുറിച്ച് ഭയമില്ലാതായതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.


ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ്ങിനിടെ കാരവനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് രഞ്ജിത്തിനെ തൊടുപുഴയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ഫെഫ്ക അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.ഇതിന് മുന്‍പ് 2024-ലും 2025-ലും രഞ്ജിത്തിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നിയമനടപടികള്‍ രഞ്ജിത്തിന് അനുകൂലമായിരുന്നു.



Tags

  • parvathy thiruvoth

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ, ഒരായിരം സ്നേഹം മമ്മൂക്കാ’;പോസ്റ്റുമായി അഖില്‍ മാരാര്‍

‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ, ഒരായിരം സ്നേഹം മമ്മൂക്കാ’;പോസ്റ്റുമായി അഖില്‍ മാരാര്‍

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

 ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

ബാറുകള്‍ക്ക് സമയം നീട്ടി നല്‍കാന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം, സിനിമാക്കാരുടെ ആവശ്യങ്ങളൊന്നും നടത്തി തന്നില്ല; കുറിപ്പുമായി ഫിലിം ചേംബര്‍ പ്രസിഡന്റ്

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

‘എന്റെ ജീവൻ, എന്തിനേക്കാളും അധികം ഞാൻ നിങ്ങളെ​ സ്നേഹിക്കുന്നു’; അമ്മയ്ക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി അപര്‍ണ ദാസ്‌

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍

നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം; ഭാര്യയുടെ ആദ്യ സിനിമയ്ക്ക് ആശംസകളുമായി ജിത്തു മാധവന്‍