ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ്. വധശ്രമത്തിനാണ് പരാതി നല്‍കിയത്. ജനുവരി അഞ്ചിന് സര്‍വ്വകലാശാലയില്‍ നടന്ന ആക്രമത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഞയറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മുഖം മൂടി ധരിച്ച ഒരുകൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്ററില്‍ സംഘടിച്ച് ആക്രമണമഴിച്ച് വിടുകയായിരുന്നു. അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ ഡല്‍ഹി പോലീസ് സ്വീകരിച്ചിട്ടില്ല. അതേസമയം സമാധാനപരമായി ക്യാംപസില്‍ സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. 7.45 ഓടെയായിരുന്നു ദീപിക ജെഎന്‍യുവിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച താരം ജെഎന്‍യുയു പ്രസിഡന്റ് ഐഷി ഘോഷിനോടും കനയ്യ കുമാറിനോടും സംസാരിച്ചിരുന്നു. പത്ത് മിനിറ്റോളം ദീപിക ക്യാംപസില്‍ ചിലവഴിച്ചിരുന്നു.
ഞയറാഴ്ച രാത്രിയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ മുഖംമൂടി ആക്രമം നടന്നത്. ഇരുമ്പ് വടികള്‍, ഹോക്കി സ്റ്റിക്കുകള്‍, മുളങ്കമ്പുകള്‍, ചുറ്റിക തുടങ്ങിയ മാരകയാധുകളുമായി ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്ന ഒരു സംഘം ആളുകള്‍ യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിക്കുകയായിരുന്നു.

Comments