
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി 450X എന്ന പുതിയ മോഡൽ വിപണിയിൽ എത്തിച്ചേക്കും. ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡിന്റെ നിരയിലെ നിലവിലെ 450 മോഡലിന് മുകളിലായിരിക്കും പുതിയ ഏഥർ 450Xന്റെ സ്ഥാനം.
പുതിയ 450Xനായി കമ്പനി മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയെന്നാണ് സൂചന. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കും പുതിയ ഏഥർ 450X. പുതിയ ഏഥർ 450Xൽ മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകൾ, കൂടാതെ കൂടുതൽ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികൾ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്കൂട്ടറിനെക്കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ സവിശേഷതകളും വിലനിർണ്ണയവും അനാവരണം ചെയ്യുന്ന സമയത്ത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്ത സമയം മുതൽ തന്നെ 450X -ന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും ഏഥർ അറിയിച്ചിട്ടുണ്ട്. ഏഥർ എനർജിയുടെ നിലവിലെ 450 എന്ന മോഡൽ ഇലക്ട്രിക് സ്കൂട്ടറിൽ 5.4 കിലോവാട്ട് കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.4 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഉള്ളത്.






