
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ബൈക്കുകള്‍ ഇന്ത്യയിൽ വൻ ഹിറ്റായിരുന്നു. ഇരുമോഡലുകളുടെയും ബിഎസ് IV പതിന്റെ ഉത്പാദം കമ്പനി അവസാനിപ്പിച്ചതായാണ് സൂചന. ബിഎസ് VI പതിപ്പുകളെ ഉടന്‍ തന്നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, പുതിയ ബിഎസ് VI പതിപ്പുകളില്‍ എഞ്ചിനില്‍ നല്കുന്ന മാറ്റം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് സൂചന. 2018 നവംബര്‍ മാസത്തിലാണ് ഇരുമോഡലുകളെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്.
ഇരുമോഡലുകളെയും കമ്പനി അടുത്തിടെ പരിഷ്കരിച്ചിരുന്നു. മുമ്പ് ഉണ്ടായിരുന്ന ഹെഡ്ലാമ്പിലെ ലെന്‍സ് മാറ്റി പകരം ക്ലിയര്‍ ലെന്‍സ് വാഹനത്തിന് നല്കി. ഇത് രാത്രി യാത്രകളില്‍ മികച്ച കാഴ്ച പ്രധാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ടെലിസ്കോപ്പിക് ഫോര്‍ക്കുകളില്‍ റിഫ്ലക്ടറുകള്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു മാറ്റം. ഇതോടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ദൂരെ നിന്ന് തന്നെ വാഹനം കാണാന്‍ സാധിക്കും.
നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 8,000 രൂപ മുതല്‍ 12,000 രൂപയുടെ വരെ വില വര്‍ധനവ് പുതിയ മോഡലുകൾക്ക് പ്രതീക്ഷിക്കാം.ബിഎസ് VI -ലേക്ക് 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്ജിന് തന്നെ എത്തും. നിലവില്‍ ഈ എഞ്ചിന് 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളുണ്ട്.






