
തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശനത്തിലെ നിലപാടില്‍ അയഞ്ഞ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. അന്തിമ തീരുമാനത്തിലെത്തും മുന്‍പ് ഹൈന്ദവ ആചാര സംരക്ഷണം വേണമെന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോര്‍ഡ്. കേസില്‍ ആരുടെയൊക്കെ വാദം കേള്‍ക്കണമെന്ന് 13 സുപ്രീംകോടതി തീരുമാനിക്കാനിരിക്കെയാണ് നിര്‍ണ്ണായക നീക്കങ്ങള്‍.
സുപ്രീംകോടതിയില്‍ നിലപാടറിയിക്കാന്‍ ബോര്‍ഡ് അടിയന്തരയോഗം വിളിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുക്കുമെന്ന് പ്രസിഡന്റ് എന്‍.വാസു വ്യക്തമാക്കി. യുവതീപ്രവേശനത്തില്‍ ഉറച്ചു നിന്ന സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പിന്നോട്ട് പോകുകയാണ്.






