ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബര്‍ ടെക്നോളജീസ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്സുമായി കൈകോര്‍ക്കുന്നു. വൈദ്യുത എയര്‍ ടാക്സി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഒരുമിയ്ക്കല്.
റണ്‍വേയില്‍ സഞ്ചരിച്ച് ടേക്ക് ഓഫ് ചെയ്യുന്നതിനു പകരം, നില്ക്കുന്ന പ്രതലത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ ഉയര്‍ന്നുപൊങ്ങുന്നതു പോലെയുള്ള 'ടേക്ക് ഓഫും' 'ലാന്‍ഡി'ങ്ങും നടത്താന്‍ ശേഷിയുള്ള കാറുകള്‍ വികസിപ്പിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
ഊബറിന്റെ എയര്‍ ടാക്സി പദ്ധതിയുമായി സഹകരിക്കുന്ന ആദ്യ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ്. പറക്കാന്‍ ശേഷിയുള്ള കാര്‍ നിര്‍മിക്കുകയാണ് ഹ്യുണ്ടായിയുടെ ചുമതല. ആകാശ റൈഡ് ഷെയറിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഊബറിന്റെ ഉത്തരവാദിത്വം.
കഴിഞ്ഞ വര്‍ഷം, ഹ്യുണ്ടായ് 1.8 ലക്ഷം കോടി യുവാന്‍ 2025-ഓടെ എയര്‍ ടാക്സികള്‍ വികസിപ്പിക്കാന്‍ മുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിമാന കമ്പനിയായ ബോയിങ് ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുമായി ചേര്‍ന്നാണ് വൈദ്യുത പറക്കും കാറുകള്‍ വികസിപ്പിക്കുന്നത്.
പറക്കും കാറുകള്‍ വികസിപ്പിക്കാന്‍ ഊബറും ഹ്യുണ്ടായിയും വ്യത്യസ്ത സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023-ഓടെ 'ഊബര്‍ എയര്‍' അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഊബര്‍ എലിവേറ്റ് തലവന്‍ എറിക് അലിസണ് പറഞ്ഞു. എന്നാല്‍, പറക്കും കാറുകള്‍ 2028-ഓടെ യാഥാര്‍ഥ്യമാക്കുമെന്നാണ് ഹ്യുണ്ടായ്എക്സിക്യുട്ടീവ് വൈസ് ചെയര്മാന് ഈയുസണ് ചുങ് പറയുന്നു.

Comments