
തിരുവനന്തപുരം : മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനിടെ സമീപത്തുള്ള വീടുകള്‍ക്ക് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്. ഫ്ളാറ്റുകളുടെ അടുത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ വിജയകരമായ പ്രവര്നത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. കുന്ന് കൂടിയിരിക്കുന്ന മാലിന്യം ഉടന്‍ നീക്കുമെന്നും മന്ത്രി പറഞ്ഞു. അവസാനം പൊളിച്ച ഗോര്‍ഡന്‍ കായലോരം ഫ്ളാറ്റും വിജയകരമായി പൊളിച്ച് മാറ്റിയതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഹോളിഫെയ്ത്ത്, ആല്‍ഫാ സെറിന്‍, ജെയിന് കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളാണ് ഇന്നും ഇന്നലെയുമായി പൊളിച്ച് നീക്കിയത്. ഗോള്‍ഡന്‍ കായലോരമാണ് അവസാനമായി പൊളിച്ച് നീക്കിയ ഫ്ളാറ്റ്.






