
പത്താന്‍കോട്ട്: നടനും എംപിയുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പഞ്ചാബില്‍ പ്രത്യക്ഷപ്പെട്ടു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിരവധി ഇടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാണാതായ ആളെ തിരയുന്നു, എംപി സണ്ണി ഡിയോള്‍, എന്നിങ്ങനെ കുറിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ റയില്‍വേ സ്റ്റേഷനുകളിലും കാണപ്പെട്ടു.
ഗുര്‍ദാസ് പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍. കഴിഞ്ഞ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിലാണ് രാഷ്ട്രീയത്തില്‍ കന്നി വിജയം സ്വന്തമാക്കി പാര്‍ലമെന്റിലെത്തിയത്. 63 കാരനായ നടന് കോണ്‍ഗ്രസ് എംപി സുനില്‍ ജാഖറിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലം നോക്കാനും അദേഹത്തിന്റെ പ്രതിനിയായി എഴുത്തുകാരന് ഗുര്‍പ്രീത് സിങ്ങിനെ നിയോഗിച്ചത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പുതിയ ചുമതലയില്‍ അദേഹത്തിന് 100 ശതമാനം നല്കാന് ഒരു ലക്ഷ്യവുമില്ലെന്നതിന് വ്യക്തമായതായും സണ്ണി ഡിയോളിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാണാനില്ലെന്ന പോസ്റ്ററുകള്‍ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്നും ബിക്കാനിറില്‍ അദേഹത്തിന്റെ പിതാവ് ധര്‍മേന്ദ്രയുടെ കാര്യത്തിലും സമാന സംഭവമാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. ഗുര്ാദസ്പൂര് കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖര്‍ എന്ന നല്ല മനുഷ്യന്റെ സേവനം നഷ്ടമാക്കിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിലെ ആദ്യ സെഷനില്‍ 28 ദിവസം സണ്ണി ഡിയോള്‍ ഹാജരായിരുന്നില്ല. ഒന്‍പത് ദിവസം മാത്രമാണ് അദേഹം പാര്‍ലമെന്റില്‍ ഹാജരായത്.