
സ്വന്തമായി യൂസര്‍ ഇന്റര്‍ഫെയ്സ് അവതരിപ്പിച്ച് റിയല്‍മി. കളര്‍ ഓഎസിന് പകരം ആന്‍ഡ്രോയിഡ് 10 ന് അധിഷ്ടിതമായ റിയല്‍മി യുഐ ആണ് ഇനിമുതല്‍ റിയല്‍മി ഫോണുകളില്‍ ഉണ്ടാവുകയെന്നാണ് റിയല്‍മി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുതുമകളോടെയായിരിക്കും റിയല്‍മി യുഐ എത്തുക. ലളിതമായ അനുഭവം സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ യുഐ അവതരിപ്പിക്കുന്നതെന്ന് റിയല്‍മി പറയുന്നു.
റിയല്‍മി യുഐ ആദ്യമെത്തുക റിയല്‍മി 3പ്രോ, റിയല്‍മി എക്സ്ടി ഫോണുകളിലാണ്. ഈ മാസം തന്നെ ഈ അപ്ഡേറ്റ് ലഭിക്കും. ഫെബ്രുവരിയില്‍ റിയല്‍മി 5പ്രോ, റിയല്‍മി എക്സ് എന്നീ ഫോണുകളില്‍ അപ്ഡേറ്റ് എത്തും. റിയല്‍മി എക്സ് 2, റിയല്‍മി എക്സ് 2 പ്രോ ഫോണുകളില്‍ മാര്‍ച്ച് മാസത്തോടെ ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് എത്തും. 'പരിധിയില്ലാത്ത ആസ്വാദനം' എന്ന രീതിയിലാണ് പുതിയ യുഐ പരസ്യം ചെയ്യപ്പെടുന്നത്. പുതിയ നിറങ്ങള്‍, ഐക്കണുകള്‍, വാള്‍പേപ്പറുകള്‍, അനിമേഷനുകള്‍ എന്നിവയായിരിക്കും റിയല്‍മി യുഐയില്‍ ഉണ്ടാവുക.
ഇന്റര്‍ഫെയ്സ് നല്കുന്ന വിവിധ നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള 11 വാള്‍പേപ്പറുകളാണ് റിയല്‍മി യുഐയില്‍ ഉണ്ടാവുക. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനായി ഒരു പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോക്കസ് മോഡ്, മെച്ചപ്പെട്ട ത്രീ ഫിംഗര്‍ സ്ക്രീന്‍ ഷോട്ട് എന്നിവ റിയല്‍മി യുഐയുടെ മറ്റ് സവിശേഷതകളാണ്.






