
മാംഗ്ളൂര്‍ : പൗരത്വ ഭേദഗതിക്കെതിരെ മാംഗളൂര് ഉണ്ടായ പ്രതിഷേധ ദിനത്തില്‍ അവിടെ ഉണ്ടായിരുന്ന മലയാളികള്‍ക്ക് മാംഗളൂര് പോലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നേരിട്ട് ഹാജരാകാനാണ് പോലീസിന്റെ നിര്‍ദ്ദേശം. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു.
പ്രതിഷേധമുണ്ടായ ദിവസം മാംഗളൂര് നഗരത്തില്‍ ഉണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. കാസര്‍കോട് ജില്ലാകളില്‍ ഉള്ള വിവിധ ആളുകള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവിശ്യങ്ങള്‍ക്കായി മാംഗളൂര് പോയവര്‍ക്കും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.






