
മാരുതി സുസുക്കി 'ഈക്കോ'യുടെ ബി.എസ് 6 വേരിയന്റ് പുറത്തിറക്കുമെന്ന് കമ്പനി. കുറഞ്ഞ പരിപാലന ചെലവില് മികച്ച മൈലേജ്, മികച്ച ഇന് സെഗ്മെന്റ് കംഫര്ട്ട്, സ്പേസ്, പവര് എന്നിവയാണ് ഈക്കോയുടെ സവിശേഷതകള്. 16.11 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ ഇന്ധനക്ഷമത. 1.2 ലിറ്റര് പെട്രോള് ബി.എസ് 6 എന്ജിനാണ് മാരുതി സുസുക്കി ഈക്കോയില് സജ്ജീകരിച്ചിരിക്കുന്നത്.
പെട്രോള് വേരിയന്റിനൊപ്പം മാരുതി സുസുക്കി എസ്.സി.എന്.ജി. സാങ്കേതികവിദ്യയും 'ഈക്കോ' വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്രൈവര് എയര്ബാഗ്, ഇ.ബി.ഡി.യുള്ള എ.ബി.എസ്., റിവേഴ്സ് പാര്ക്കിങ് സെന്സറുകള്, ഡ്രൈവര്-കോഡ്രൈവര് സീറ്റ് ബെല്റ്റ് ഓര്മ്മപ്പെടുത്തല്, ഹൈ സ്പീഡ് അലേര്ട്ട് സിസ്റ്റം എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്. സര്ക്കാര് നിശ്ചയിച്ച സമയപരിധിയ്ക്ക് മുന്നോടിയായി മാരുതി സുസുകിയില് നിന്നുള്ള ഒമ്പതാമത്തെ ബി.എസ് 6 വാഗ്ദാനമാണ് ഈക്കോ.







Comments